Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impact

മറക്കാനാകില്ല, ഈ പരുക്കനെ

ഒ​​​​​​രേ അ​​​​​​ച്ചി​​​​​​ൽ വാ​​​​​​ർ​​​​​​ത്ത വി​​​​​​ല്ല​​​​​​ന്മാ​​​​​​രെയും നെ​​​​​​ഗ​​​​​​റ്റീ​​​​​​വ് ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ളെ​​​​​​യും ക​​​​​​ണ്ടു​​​​​​ശീ​​​​​​ലി​​​​​​ച്ച ബോ​​​​​​ളി​​​​​​വു​​​​​​ഡി​​​​​​ന് നാ​​​​​​നാ​​​​​​ പ​​​​​​ടേ​​​​​​ക്ക​​​​​​ർ ഒ​​​​​​രു വി​​​​​​സ്മ​​​​​​യ​​​​​​മാ​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ഞ്ചു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​​​​ലേ​​​​​​റെ നീ​​​​​​ണ്ട ആ ​​​​​​വി​​​​​​സ്മ​​​​​​യ​​​​​​ത്തി​​​​​​ന് ഒ​​​​​​രി​​​​​​ക്ക​​​​​​ലും മ​​​​​​ങ്ങ​​​​​​ലേ​​​​​​റ്റു​​​​​​മി​​​​​​ല്ല. ഒ​​​​​​രു നോ​​​​​​ട്ടം, ശ​​​​​​ബ്ദ വ്യ​​​​​​തി​​​​​​യാ​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​കൊ​​​​​​ണ്ട് ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മാ​​​​​​വ് ക​​​​​​ണ്ടെ​​​​​​ത്തി​​യ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ അ​​​​​ഭി​​​​​ന​​​​​യ​​​​​ശൈ​​​​​​ലി ഇ​​​​​​ന്ത്യ​​​​​​ൻ സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ വേ​​​​​​റി​​​​​​ട്ട​​​​​​താ​​​​​​യി. 75-ാം വ​​​​​​യ​​​​​​സി​​​​​​ൽ നാ​​​​​​നാ​​​​​​പ​​​​​​ടേ​​​​​​ക്ക​​​​​​ർ വി​​​​​​ട പ​​​​​​റ​​​​​​യു​​​​​​ന്പോ​​​​​​ൾ കാ​​​​​​ല​​​​​​ത്തി​​​​​​നും ഭാ​​​​​​ഷ‍യ്ക്കും അ​​​​​​തീ​​​​​​ത​​​​​​മാ​​​​​​യ ആ ​​​​​​മു​​​​​​ഖ​​​​​​വും ശ​​​​​​ബ്‌ദ​​​​​​വും സി​​​​​​നി​​​​​​മാ​​​​​​പ്രേ​​​​​​ക്ഷ​​​​​​ക​​​​​​ർ​​​​​​ക്കു വി​​​​​​സ്മ​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല.

മ​​​​​റാ​​​​​ഠി നാ​​​​​​ട​​​​​​ക ലോ​​​​​​ക​​​​​​ത്തു നി​​​​​​ന്നാ​​​​​​ണ് നാ​​​​​​നാ​​​​​​പ​​​​​​ടേ​​​​​​ക്ക​​​​​​ർ സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. 1978ൽ ​​​​​​ഗ​​​​​​മ​​​​​​ൻ എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ചെ​​​​​​റി​​​​​​യ വേ​​​​​​ഷ​​​​​​ത്തി​​​​​​ലൂ​​​​​​ടെ. എ​​​​​​ന്നാ​​​​​​ൽ വേ​​​​​​ഷം ചെ​​​​​​റു​​​​​​തെ​​​​​​ങ്കി​​​​​​ലും സ്ക്രീ​​​​​​നി​​​​​​ൽ പ​​​​​​ടേ​​​​​​ക്ക​​​​​​ർ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ൾ മ​​​​​​റ്റെ​​​​​​ല്ലാ ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ളും അ​​​​​​പ്ര​​​​​​സ​​​​​​ക്ത​​​​​​രാ​​​​​​കു​​​​​​ന്ന ഒ​​​​​​രു മാ​​​​​​സ്മ​​​​​​രി​​​​​​ക​​​​​​ത അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു​​​​​​ണ്ടാ​​​​​​യി. സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലെ വ്യ​​​​​​ക്ത​​​​​​ത, അ​​​​മി​​​​​​താ​​​​​​ഭി​​​​​​ന​​​​​​യി​​​​​​ത്തി​​​​​​ലേ​​​​​​ക്കു വ​​​​​​ഴു​​​​​​തി​​​​​​വീ​​​​​​ഴാ​​​​​​ത്ത ഭാ​​​​​​വ​​​​​​ങ്ങ​​​​​​ൾ, വൈ​​​​​​കാ​​​​​​രി​​​​​​ക രം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ മി​​​​​​ക​​​​​​വ് എ​​​​​​ന്നി​​​​​​വ​​​​​​കൊ​​​​​​ണ്ട് ഓ​​​​​​രോ സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹം ത​​​​​​ന്‍റേ​​​​​​താ​​​​​​യ മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സം നേ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​ർ​​​​​​ധ് സ​​​​​​ത്യ വ​​​​​​ഴിത്തി​​​​​​രി​​​​​​വാ​​​​​​യി

1983​​​​​​ൽ എ​​​​​​ത്തി​​​​​​യ അ​​​​​​ർ​​​​​​ധ് സ​​​​​​ത്യ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രി​​​​​​യ​​​​​​റി​​​​​​ലെ വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​യി.​​​​​​ എ​​​​​​ന്നാ​​​​​​ൽ 1989ൽ ​​​​​​വി​​​​​​ധു വി​​​​​​നോ​​​​​​ദ് ചോ​​​​​​പ്ര​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ന്ദ എ​​​​​​ന്ന ചി​​​​​​ത്രം നാ​​​​​​നാ​​​​​​പ​​​​​​ടേ​​​​​​ക്ക​​​​​​റി​​​​​​ന്‍റെ താ​​​​​​ര​​​​​​മൂ​​​​​​ല്യം ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ചി​​​​​​ത്ര​​​​​​ത്തി​​​​​​ൽ നാ​​​​​​നാ പ​​​​​​ടേ​​​​​​ക്ക​​​​​​ർ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച അ​​​​​​ണ്ണാ എ​​​​​​ന്ന അ​​​​​​ധോ​​​​​​ലോ​​​​​​ക നാ​​​​​​യ​​​​​​ക​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​ൻ സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​നാ​​​​​​യ വി​​​​​​ല്ല​​​​​​ൻ ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യി. നോ​​​​​​ട്ടം ,ശ​​​​​​ബ്‌ദം ,നി​​​​​​ശ​​​​​​ബ്‌ദ​​​​​​ത എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാ സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ച അ​​​​​​ണ്ണ എ​​​​​​ന്ന ക​​​​​​ഥാ​​​​​​പാ​​​​​​ത്രം ഇ​​​​​​ന്ത്യ​​​​​​ൻ സി​​​​​​നി​​​​​​മ​​​​​​യ്ക്ക് പു​​​​​​തു​​​​​​മ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ണ്ണാ​​​​​​യി​​​​​​ലെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന് മി​​​​​​ക​​​​​​ച്ച സ​​​​​​ഹ​​​​​​ന​​​​​​ട​​​​​​നു​​​​​​ള്ള ദേ​​​​​​ശീ​​​​​​യ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​വും ല​​​​​​ഭി​​​​​​ച്ചു.

പ​​​​​രു​​​​​ക്ക​​​​​ൻ ക​​​​​ഥാ​​​​​പാ​​​​​ത്രം ​​​​​മു​​​​​ഖ​​​​​മു​​​​​ദ്ര​​​​​

പ​​​​​രു​​​​​ക്ക​​​​​ൻ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​മു​​​​​ദ്ര​​​​​യെ​​​​​ങ്കി​​​​​ലും 1991ൽ ​​​​​എ​​​​​ത്തി​​​​​യ ‘പ്ര​​​​​ഹാ​​​​​ർ: ദ ​​​​​ഫൈ​​​​​ന​​​​​ൽ അ​​​​​റ്റാ​​​​​ക്ക്’ ആ ​​​​​ഇ​​​​​മേ​​​​​ജ് മാ​​​​​റ്റി​​​​മ​​​​​റി​​​​​ച്ചു.​​​​​ സൈ​​​​​നി​​​​​ക പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മു​​​​​ള്ള ഈ ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ൽ നാ​​​​​യ​​​​​ക​​​​​നാ​​​​​യി അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച​​​​​തി​​​​​നൊ​​​​​പ്പം സം​​​​​വി​​​​​ധാ​​​​​നം, തി​​​​​ര​​​​​ക്ക​​​​​ഥ, സം​​​​​ഭാ​​​​​ഷ​​​​​ണം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലും അ​​​​​ദ്ദേ​​​​​ഹം പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി.

മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു ശേ​​​​​ഷം വ​​​​​ന്ന ക്രാ​​​​​ന്തി​​​​​വീ​​​​​ർ ശ​​​​​രി​​​​​ക്കും വി​​​​​സ്മ​​​​​യി​​​​​പ്പി​​​​​ച്ചു. രാ​​​​​ഷ്‌ട്രീയ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടും അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കും എ​​​​​തി​​​​​രാ​​​​​യ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു ചി​​​​ത്ര​​​​ത്തി​​​​ലെ ക​​​​ഥാ​​​​പാ​​​​ത്രം. ക്രാ​​​​​ന്തി​​​​​വീ​​​​​റി​​​ലെ പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ന് മി​​​​​ക​​​​​ച്ച ന​​​​​ട​​​​​നു​​​​​ള്ള ദേ​​​​​ശീ​​​​​യ പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ച്ചു. 1990​​​​ക​​​​ൾ നാ​​​​നാ പ​​​​ടേ​​​​ക്ക​​​​റു​​​​ടെ ഒ​​​​ട്ടേ​​​​റെ വ്യ​​​​ത്യ​​​​സ്ത​​​​ങ്ങ​​​​ളാ​​​​യ വേ​​​​ഷ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​യി. ‘അം​​​​ഗാ​​​​ർ’, ‘തി​​​​രം​​​​ഗ’, ‘അ​​​​ഗ്നി സാ​​​​ക്ഷി’, ‘ഖാ​​​​മോ​​​​ഷി: ദ ​​​​മ്യൂ​​​​സി​​​​ക്ക​​​​ൽ’, ‘യ​​​​ശ്വ​​​​ന്ത്’ തു​​​​ട​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ൾ. അ​​​​ഗ്നി​​​​സാ​​​​ക്ഷി​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് വീ​​​​ണ്ടും ദേ​​​​ശീ​​​​യ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. അ​​​​ധി​​​​കാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളോ​​​​ടും വ്യ​​​​വ​​​​സ്ഥി​​​​തി​​​​യോ​​​​ടും പോ​​​​രാ​​​​ടു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു നാ​​​നാ ​​​പ​​​ടേ​​​ക്ക​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ൽ മി​​​​ക്ക​​​​വ​​​​യും.

പൊ​​​​ട്ടി​​​​ച്ചി​​​​രി​​​​പ്പി​​​​ച്ച നാ​​​​യ​​​​ക​​​​ൻ

2007ൽ ​​​​എ​​​​ത്തി​​​​യ ‘വെ​​​​ൽ​​​​ക്കം’ എ​​​​ന്ന​​​​ ചി​​​​ത്ര​​​​ത്തി​​​​ലെ ഉ​​​​ദ​​​​യ് എ​​​​ന്ന അ​​​​ധോ​​​​ലോ​​​​ക നാ​​​​യ​​​​ക​​​​ൻ പ്രേ​​​​ക്ഷ​​​​ക​​​​രെ പൊ​​​​ട്ടി​​​​ച്ചി​​​​രി​​​​പ്പി​​​​ച്ചു. ക​​​​രി​​​​യ​​​​റി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​കാ​​​​ല​​​​ത്തും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് മി​​​​ക​​​​ച്ച അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചു. 2022ലെ ‘​​​​ത​​​​ഡ്ക’, 2023ലെ ‘​​​​ദ വാ​​​​ക്സി​​​​ൻ വാ​​​​ർ’, ‘ഗ​​​​ദ​​​​ർ 2’ എ​​​​ന്നി​​​​വ​​​​യ്ക്ക് പി​​​​ന്നാ​​​​ലെ 2024ൽ ‘​​​​വ​​​​ൻ​​​​വാ​​​​സ്’ എ​​​​ത്തി.

2025ൽ ‘​​​​ഹൗ​​​​സ്ഫു​​​​ൾ. ഈ ​​​​വ​​​​ർ​​​​ഷ​​​​വും ശ​​​​ക്ത​​​​മാ​​​​യ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ​ താ​​​​ര​​​​ത്തി​​​​ന്ക​​​​ഴി​​​​ഞ്ഞു.​​​​വി​​​​ശാ​​​​ൽ ഭ​​​​ര​​​​ദ്വാ​​​​ജി​​​​ന്‍റെ ‘ഒ ​​​​റോ​​​​മി​​​​യോ’​​​​യി​​​​ൽ ഡി​​​​സി​​​​പി ഇ​​​​സ്മാ​​​​യി​​​​ൽ ഖാ​​​​നാ​​​​യി എ​​​​ത്തി. അ​​​​നി​​​​ൽ ക​​​​പൂ​​​​റി​​​​ന്‍റെ ‘സു​​​​ബേ​​​​ദാ​​​​ർ’​​​​ലും ശ്ര​​​​ദ്ധേ​​​​യ​ വേ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തി.

Sports

വൈ​​ഭ​​വ് ഇം​​പാ​​ക്ട്

ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം സീ​​സ​​ണി​​ലെ ത​​രം​​ഗം ആ​​രാ​​ണെ​​ന്ന​​തി​​ന് ഒ​​രു​​ത്ത​​രം മാ​​ത്രം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ 15കാ​​ര​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി.

2026 സീ​​സ​​ണി​​ലെ 40 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മോ​​സ്റ്റ് വാ​​ല്യു​​ബി​​ള്‍ പ്ലെ​​യ​​ര്‍ (എം​​വി​​പി) പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം അ​​ല​​ങ്ക​​രി​​ക്കു​​ന്ന​​തും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ത​​ന്നെ. ഈ ​​സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും ആ​​ദ്യം 400 റ​​ണ്‍​സ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തും ഈ ​​കൗ​​മാ​​ര​​താ​​രം. ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ വൈ​​ഭ​​വ്, 44.44 ശ​​രാ​​ശ​​രി​​യി​​ല്‍ 400 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ഗ​​തി​​നി​​ര്‍​ണ​​യി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​യു​​ടെ ക​​ണ​​ക്കാ​​ണ് എം​​വി​​പി​​യി​​ല്‍ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ക​​ളി​​ക്കാ​​രു​​ടെ ബാ​​റ്റിം​​ഗ്/​​ബൗ​ളിം​​ഗ് പ്ര​​ക​​ട​​നം ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ എ​​ത്ര​​മാ​​ത്രം ഇം​​പാ​​ക്ട് ഉ​​ണ്ടാ​​ക്കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​വി​​ടത്തെ അ​​ള​​വു​​കോ​​ല്‍.

►എം​​വി​​പി പ​​ട്ടി​​ക◄

ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇം​​പാ​​ക്ട് കാ​​ഴ്ച​​വ​​ച്ച താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ 495.9 റേ​​റ്റിം​​ഗു​​മാ​​യാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ഇം​​പാ​​ക്ട് പെ​​ര്‍ മാ​​ച്ച് റേ​​റ്റിം​​ഗ് 55. അ​​താ​​യ​​ത് ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ വൈ​​ഭ​​വി​​ന്‍റെ ഇം​​പാ​​ക്ട്, ടീ​​മി​​ന്‍റെ ആ​​കെ കോ​​ണ്‍​ട്രി​​ബ്യൂ​​ഷ​​ന്‍റെ പ​​കു​​തി​​യി​​ല്‍ അ​​ധി​​കം വ​​രും.

►റ​​ബാ​​ഡ, അ​​ഭി​​ഷേ​​ക്◄

എം​​വി​​പി ഓ​​ഫ് ദ ​​സീ​​രീ​​സ് പ​​ട്ടി​​ക​​യി​​ല്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പേ​​സ​​ര്‍ ക​​ഗി​​സൊ റ​​ബാ​​ഡ​​യാ​​ണ്. ആ​​ദ്യ 40 മ​​ത്സ​​ര​​ങ്ങ​​ള്‍ (പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് x രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് പോ​​രാ​​ട്ടം വ​​രെ) പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍, റ​​ബാ​​ഡ​​യു​​ടെ ഇം​​പാ​​ക്ട് റേ​​റ്റിം​​ഗ് 409.5. ഇം​​പാ​​ക്ട് പെ​​ര്‍ മാ​​ച്ച് 51.1. എ​​ട്ട് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് 35 റ​​ണ്‍​സും 13 വി​​ക്ക​​റ്റും റ​​ബാ​​ഡ ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ഇം​​ഗ്ലീ​​ഷ് പേ​​സ​​ര്‍ ജോ​​ഫ്ര ആ​​ര്‍​ച്ച​​ര്‍ (400.9), സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ഇ​​ടം​​കൈ ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ (385.3), പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന്‍റെ ഓ​​പ്പ​​ണ​​ര്‍ പ്രി​​യാ​​ന്‍​ഷ് ആ​​ര്യ (382.9), സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (381.7), ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ (369.4) എ​​ന്നി​​വ​​രാ​​ണ് എം​​വി​​പി പ​​ട്ടി​​ക​​യി​​ല്‍ ആ​​ദ്യ ഏ​​ഴ് സ്ഥാ​​ന​​ത്ത് നി​​ല​​വി​​ല്‍ ഉ​​ള്ള​​ത്.

National

എ​ഐ  ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം; വേ​ദി​യി​ലെ​ത്തി ഷ​ർ​ട്ട് അ​ഴി​ച്ച്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ന്യൂ​ഡ​ൽ​ഹി: 2026 ലെ ​ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ഐ ഉ​ച്ച​കോ​ടി വേ​ദി​യി​ലെ ഹാ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ, ഷ​ർ​ഷ് അ​ഴി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​റി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ര്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്.

വ്യാ​പാ​ര ക​രാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ഷ​ര്‍​ട്ടു​ക​ള്‍ ഊ​രി​മാ​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ​ത്തോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

മോ​ദി​യു​ടെ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും 'ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ര്‍', എ​പ്സ്റ്റീ​ന്‍ ഫ​യ​ല്‍​സ് എ​ന്നീ പേ​രു​ക​ള്‍ പ​തി​ച്ച വെ​ള​ള ടീ ​ഷ​ര്‍​ട്ടു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​യ​ര്‍​ത്തി.

പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​ച്ച​ത്തി​ലാ​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ല​മാ​യി പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ തി​ല​ക് മാ​ര്‍​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

പ്ര​തി​ഷേ​ധ​ക്കാ​രി​ൽ നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ ഹ​രി, ബി​ഹാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ന്ദ​ൻ യാ​ദ​വ്, യു​പി യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ന​ര​സിം​ഹ യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​എ​സു​മാ​യി ഒ​പ്പു​വ​ച്ച പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​ക്ക് ന്യാ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

Latest News

Corehub Up